മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
Thursday, January 18, 2018 9:44 AM IST
ന്യൂഡൽഹി: മേഘാലയ, ത്രിപുര, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ 12ന് പ്രഖ്യാപനം നടത്തും. മൂന്നു സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചന.

മാർച്ച് ആറിന് ത്രിപുര സർക്കാരിന്‍റെ കാലവധി പൂർത്തിയാകും. മാർച്ച് 13ന് മേഘാലയ സർക്കാരിന്‍റേയും മാർച്ച് 14ന് നാഗലാൻഡ് സർക്കാരിന്‍റേയും കാലാവധി പൂർത്തിയാകും.

തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നാലംഗസംഘം മൂന്നു സംസ്ഥാനങ്ങളും സന്ദർശിച്ചിരുന്നു. ഇവർ വിവിധ പാർട്ടി നേതാക്കളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായി തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.

കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി മാർച്ച് ആദ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.