പ്രതിരോധമന്ത്രി നിർമല സീതാരാമൻ കാബിനറ്റ് കമ്മിറ്റിയിൽ
Monday, September 11, 2017 11:31 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ സാ​ന്പ​ത്തി​ക, രാ​ഷ്്‌ട്രീയ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​യു​ടെ പു​നഃ​സം​ഘ​ട​ന​യി​ൽ കാ​ബി​ന​റ്റ് പ​ദ​യി​ലേ​ക്കു​യ​ർ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ നി​ർ​മ​ല സീ​താ​രാ​മ​നെ നേ​ര​ത്തെ സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.


അ​തി​നു പു​റ​മേ​യാ​ണ് ഇ​പ്പോ​ൾ സാ​ന്പ​ത്തി​ക, രാ​ഷ്‌ട്രീയ​കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യി​ൽ മു​ഴു​വ​ൻ സ​മ​യ അം​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്, ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി എ​ന്നി​വ​രാ​ണ് സു​ര​ക്ഷ​യ്ക്കാ​യു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.