മേനക ഗാന്ധി പത്രിക സമർപ്പിച്ചു
മേനക ഗാന്ധി പത്രിക സമർപ്പിച്ചു
Friday, May 3, 2024 4:31 AM IST
സു​​ൽ​​ത്താ​​ൻ​​പു​​ർ: യു​​പി​​യി​​ലെ സു​​ൽ​​ത്താ​​ൻ​​പു​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി മേ​​ന​​ക ഗാ​​ന്ധി നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു.

എ​​ൻ​​ഡി​​എ സ​​ഖ്യ​​ക​​ക്ഷി​​ക​​ളാ​​യ നി​​ഷാ​​ദ് പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ ഡോ. ​​സ​​ഞ്ജ​​യ് നി​​ഷാ​​ദും യു​​പി മ​​ന്ത്രി ആ​​ശി​​ഷ് പ​​ട്ടേ​​ലും പ​​ത്രി​​കാ സ​​മ​​ർ​​പ്പ​​ണ​​ത്തി​​നെ​​ത്തി​​യി​​രു​​ന്നു. സു​​ൽ​​ത്താ​​ൻ​​പു​​രി​​ൽ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് മേ​​ന​​ക മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

2019ൽ ​​വെ​​റും 14,526 വോ​​ട്ടി​​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് മേ​​ന​​ക ബി​​എ​​സ്പി സ്ഥാ​​നാ​​ർ​​ഥി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ത്ത​​വ​​ണ എ​​സ്പി, ബി​​എ​​സ്പി സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ സു​​ൽ​​ത്താ​​ൻ​​പു​​രി​​ൽ മ​​ത്സ​​രി​​ക്കു​​ന്നു. മേ​​ന​​ക ഗാ​​ന്ധി​​യു​​ടെ മ​​ക​​ൻ വ​​രു​​ൺ ഗാ​​ന്ധി​​ക്കു ഇ​​ത്ത​​വ​​ണ ബി​​ജെ​​പി സീ​​റ്റ് നി​​ഷേ​​ധി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.