ആ​​​​​ന​​​​​ന്ദ​​​​​ബോ​​​​​സി​​​​​നെതിരേയുള്ള ആരോപണം: സി​​​​​സി​​​​​ടി​​​​​വി ദൃശ്യങ്ങൾ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കും
ആ​​​​​ന​​​​​ന്ദ​​​​​ബോ​​​​​സി​​​​​നെതിരേയുള്ള ആരോപണം: സി​​​​​സി​​​​​ടി​​​​​വി ദൃശ്യങ്ങൾ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കും
Sunday, May 5, 2024 2:15 AM IST
കൊ​​​​​ൽ​​​​​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ സി.​​​​​വി. ആ​​​​​ന​​​​​ന്ദ​​​​​ബോ​​​​​സി​​​​​നെ​​​​​തി​​​​​രേ വ​​​​​നി​​​​​താ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രി ന​​​​​ൽ​​​​​കി​​​​​യ ലൈം​​​​​ഗി​​​​​കപീ​​​​​ഡ​​​​​ന ​​പ​​​​​രാ​​​​​തി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി രാ​​​​​ജ്ഭ​​​​​വ​​​​​നി​​​​​ലെ സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​ൻ പോ​​​​​ലീ​​​​​സ് ത​​​യാ​​​​​റെ​​​​​ടു​​​​​ക്കു​​​​​ന്നു.

സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ പ​​​​​ങ്കു​​​​​വ​​​​​യ്ക്കാ​​​​​ൻ രാ​​​​​ജ്ഭ​​​​​വ​​​​​ന് അ​​​​​പേ​​​​​ക്ഷ ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യി പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. ദൃ​​​​​ക്സാ​​​​​ക്ഷി​​​​​ക​​​​​ളു​​​​​ടെ മൊ​​​​​ഴി​​​​​യും അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​സം​​​​​ഘം ശേ​​​​​ഖ​​​​​രി​​​​​ക്കും.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച​​​​​യാ​​​​​ണ് ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ വ​​​​​നി​​​​​താ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രി പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. രാ​​​​​ജ്ഭ​​​​​വ​​​​​നി​​​​​ൽ പോ​​​​ലീ​​​​സി​​​​നു പ്ര​​​​​വേ​​​​​ശ​​​​​നം നി​​​​​ഷേ​​​​​ധി​​​​​ച്ച് ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം ഉ​​​​​ത്ത​​​​​ര​​​​​വ് പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.