ഇറ്റാവാ മിഷൻ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
ഇറ്റാവാ മിഷൻ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
Friday, May 3, 2024 4:51 AM IST
ഇ​റ്റാ​വ(​ഉ​ത്ത​ർ​പ്ര​ദേ​ശ്) : ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ഉ​ത്ത​രേ​ന്ത്യ​ൻ മി​ഷ​നാ​യി ആ​രം​ഭി​ച്ച് ഉ​ത്ത​രേ​ന്ത്യ​യി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ​യും ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മു​ഴു​വ​നും അ​ഭി​മാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന ഇ​റ്റാ​വാ മി​ഷ​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.

ഔ​റ​യ്യ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ദേ​വാ​ല​യ​ത്തി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​ത്. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു മു​മ്പ് ഔ​റ​യ്യ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റോ കു​ട്ടി​ച്ചി​റ സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സീ​റോ​മ​ല​ബാ​ർ സഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​രി​ത്ര പ്ര​ധാ​ന്യ​ത്തോ​ടെ കാ​ണേ​ണ്ട ഒ​രു മി​ഷ​ൻ ​പ്ര​ദേ​ശ​മാ​ണു ഇ​റ്റാ​വാ മി​ഷ​നെ​ന്ന് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​റ്റാ​വാ മി​ഷ​ന് ആ​ദ്യ​നാ​ളു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ഷ്‌​ട​പ്പാ​ടു​ക​ളെ​യും ഈ ​മി​ഷ​നെ വ​ള​ർ​ത്താ​ൻ പ​രി​ശ്ര​മി​ച്ച സ്ഥാ​പ​ക പി​താ​ക്ക​ന്മാ​രെ​യും മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​നു​സ്മ​രി​ച്ചു. ആ​ഗ്ര അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് ഡോ. ​ആ​ൽ​ബ​ർ​ട്ട് ഡി​സൂ​സ, റീ​ജ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​ദി​ക-സ​ന്യാ​സ ജീ​വി​ത​ത്തി​ന്‍റെ​യും വി​വാ​ഹജീ​വി​ത​ത്തി​ന്‍റെ​യും ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഇ​റ്റാ​വാ മി​ഷ​നി​ൽ ശു​ശ്രൂ​ഷ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​വരും മി​ഷ​ന്‍റെ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​മാ​യ വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, അ​ല്മാ​യ​ർ, പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം ആ​ദ്യ​മാ​യി ഇ​റ്റാ​വാ മി​ഷ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന് സ​മ്മേ​ള​ന​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഇ​റ്റാ​വ-രാ​ജ​സ്ഥാ​ൻ റീ​ജ​ണി​ന്‍റെ പ്ര​ത്യേ​ക ചു​മ​ത​ല​യു​ള്ള ഷം​ഷാ​ബാ​ദ് രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് പാ​ടി​യ​ത്ത് സ്വാ​ഗ​ത​വും സി​നോ​ജ് ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

സു​വ​ർ​ണ​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഇ​റ്റാ​വാ-​രാ​ജ​സ്ഥാ​ൻ റീ​ജ​ൺ സു​പ്പീ​രി​യ​ർ ഫാ. ​തോ​മ​സ് എ​ഴി​ക്കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ത്മീ​യ​വും അ​ജ​പാ​ല​ന​പ​ര​വും സാ​മൂ​ഹ്യ​ക്ഷേ​മ​ക​ര​വു​മാ​യ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.