യുപി അഞ്ചാംഘട്ട തെരഞ്ഞെടുപ്പിൽ 57.36% പോളിംഗ്
യുപി അഞ്ചാംഘട്ട തെരഞ്ഞെടുപ്പിൽ 57.36% പോളിംഗ്
Monday, February 27, 2017 2:35 PM IST
ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടുപ്പി​​​ന്‍റെ അ​​​ഞ്ചാം​​​ഘ​​​ട്ട​​​ത്തി​​​ൽ 57.36 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 11 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 51 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​ഞ്ചാം​​​ഘ​​​ട്ട​​​ത്തി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് റി​​​ക്കാ​​​ർ​​​ഡ് പോ​​​ളിം​​​ഗാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ണ്ടാ​​​യ​​​ത്.


2012 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം 57.09 ആ​​​യി​​​രു​​​ന്നു. 2014 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 55.58 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ക്ര​​​മസം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റി​​​യ​​​തൊ​​​ഴി​​​ച്ചാ​​​ൽ വോ​​​ട്ടിം​​​ഗ് പൊ​​​തു​​​വേ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.