മാധ്യമങ്ങളെ വിലക്കാനാവില്ല: സുപ്രീംകോടതി
മാധ്യമങ്ങളെ വിലക്കാനാവില്ല: സുപ്രീംകോടതി
Monday, August 29, 2016 11:32 AM IST
ന്യൂഡൽഹി: കോടതിനടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമപ്രവർത്തകരെ വിലക്കാനാവില്ലെന്നു സുപ്രീംകോടതി. ആശാറാം ബാപ്പുവിന്റെ കേസ് പരിഗണിക്കവേയാണു സുപ്രീംകോടതിയുടെ പരാമർശം.

കേസിന്റെ വാദപ്രതിവാദം റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങളെ വിലക്കേർപ്പെടുത്തണമെന്ന് ആശാറാം ബാപ്പുവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. എന്തിനാണു മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതെന്നു ജസ്റ്റീസുമാരായ എ.കെ. സിക്രി, എൻ.വി. രമണ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.