ജ​ലാ​ശ​യ​ങ്ങ​ൾ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ ക​ർ​മപ​ദ്ധ​തി വേ​ണം:​ ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
ജ​ലാ​ശ​യ​ങ്ങ​ൾ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ  ക​ർ​മപ​ദ്ധ​തി വേ​ണം:​ ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
Tuesday, November 21, 2017 1:55 PM IST
കൊ​​​ല്ലം:​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ശു​​​ചി​​​ത്വ സാ​​​ഗ​​​രം പ​​​ദ്ധ​​​തി സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നും അ​​​തേ മാ​​​തൃ​​​ക​​​യി​​​ൽ കാ​​​യ​​​ലു​​​ക​​​ളും ത​​​ടാ​​​ക​​​ങ്ങ​​​ളും പു​​​ഴ​​​ക​​​ളും ശു​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ക​​​ർ​​​മ പ​​​ദ്ധ​​​തി​​​ക്ക് രൂ​​​പം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ലോ​​​ക മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കൊ​​​ല്ലം ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ​​​ര​​​മ്പ​​​രാ​​​ഗ​​​ത മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കേ​​​ണ്ട വി​​​വി​​​ധ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ മ​​​ണ്ണെ​​​ണ്ണ വി​​​ഹി​​​തം, പെ​​​ൻ​​​ഷ​​​ൻ, ലം​​​പ്സം​​​ഗ്രാ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി വ്യാ​​​പ​​​ക​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഫ്രാ​​​ൻ​​​സി​​​സ് ജെ. ​​​നെ​​​റ്റോ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ പി. ​​സി. ജോ​​​സ​​​ഫ്, ആ​​​ന്‍റ​​​ണി രാ​​​ജു, എം.​​​പി. പോ​​​ളി, ജോ​​​സ് പാ​​​റേ​​​ക്കാ​​​ട്ട്, എ​​​ച്ച്. രാ​​​ജു, പ്രാ​​​ക്കു​​​ളം പ്ര​​​കാ​​​ശ്, ജി​​​മു​​​നി​​​ഷ, എ​​​ഫ്. ജെ. ​​​അ​​​ൽ​​​ഫോ​​​ൺ​​​സ്, കു​​​റ്റി​​​യി​​​ൽ ശ്യാം, ​​​ജോ​​​ൺ​​​സ​​​ൺ ജോ​​​ളി​​​യി​​​ൽ, ക​​​ല്ല​​​ട സോ​​​ള​​​മ​​​ൻ, സി.​​​ആ​​​ർ. ഉ​​​ദ​​​യ​​​ൻ, സി. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ പി​​​ള്ള എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. അ​​​ഖി​​​ല കേ​​​ര​​​ള സ്വ​​​ത​​​ന്ത്ര മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​ൻ‌ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​ധീ​​​ർ തോ​​​ട്ടു​​​വാ​​​ൽ, കേ​​​ര​​​ള പ്ര​​​ദേ​​​ശ് അ​​​നു​​​ബ​​​ന്ധ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​ഭാ​​​ഷ് ക​​​ല​​​വ​​​റ, മു​​​ത്ത് കൃ​​​ഷ്ണ​​​ൻ, അ​​​രി​​​ന​​​ല്ലൂ​​​ർ ചി​​​ന്ന​​​പ്പ​​​ൻ, യേ​​​ശു​​​ദാ​​​സ​​​ൻ പു​​​ല്ലി​​​ച്ചി​​​റ എ​​​ന്നി​​​വ​​​രെ ച​​​ട​​​ങ്ങി​​​ൽ ഉ​​​പ​​​ഹാ​​​രം ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.