വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ; പുനര്‍ മൂല്യനിര്‍ണയത്തിന് 14 വരെ അപേക്ഷിക്കാം
Friday, May 10, 2024 1:43 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വെ​​ക്കേ​​ഷ​​ണ​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി വി​​ഭാ​​ഗ​​ത്തി​​ല്‍ പ​​രീ​​ക്ഷ എ​​ഴു​​തി​​യ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്കു പു​​ന​​ര്‍മൂ​​ല്യ​​നി​​ര്‍ണ​​യ​​ത്തി​​ന് 15 വ​​രെ അ​​പേ​​ക്ഷ സ​​മ​​ര്‍പ്പി​​ക്കാം.

http://www.vhsems. kerala.gov.in എ​​ന്ന പോ​​ര്‍ട്ട​​ലി​​ല്‍ ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ള്ള അ​​പേ​​ക്ഷാഫോ​​റം പൂ​​രി​​പ്പി​​ച്ച് മ​​തി​​യാ​​യ ഫീ​​സ് അ​​ട​​ച്ച് പ​​ഠ​​നം പൂ​​ര്‍ത്തി​​യാ​​ക്കി​​യ സ്കൂ​​ളി​​ല്‍ 14ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു​​ള്ളി​​ല്‍ അ​​പേ​​ക്ഷ സ​​മ​​ര്‍പ്പി​​ക്ക​​ണം.

ഇ​​ര​​ട്ട മൂ​​ല്യനി​​ര്‍ണ​​യം ന​​ട​​ത്തി​​യ​​തി​​നാ​​ല്‍ ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, മാ​​ത്ത​​മാ​​റ്റി​​ക്സ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ള്‍ക്കു പു​​ന​​ര്‍മൂ​​ല്യ​​നി​​ര്‍ണ​​യ​​വും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യും ഉ​​ണ്ടാ​​കി​​ല്ല. പു​​ന​​ര്‍മൂ​​ല്യ​​നി​​ര്‍ണ​​യം പേ​​പ്പ​​ര്‍ ഒ​​ന്നി​​നു 500 രൂ​​പ​​യും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു പേ​​പ്പ​​ര്‍ ഒ​​ന്നി​​നു 100 രൂ​​പ​​യു​​മാ​​ണ് ഫീ​​സ്.

അ​​ടു​​ത്ത മാ​​സം പു​​ന​​ര്‍മൂ​​ല്യ​​നി​​ര്‍ണ​​യ റി​​സ​​ള്‍ട്ടു​​ക​​ള്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. സേ​​വ് എ ​​ഇ​​യ​​ര്‍ പ​​രീ​​ക്ഷ​​ക​​ള്‍ക്കും, ഇ​​പ്രൂ​​വ്മെന്‍റ് പ​​രീ​​ക്ഷ​​ക​​ള്‍ക്കും 14നു​​ള്ളി​​ല്‍ അ​​പേ​​ക്ഷ സ​​മ​​ര്‍പ്പി​​ക്ക​​ണം. പ​​രീ​​ക്ഷ​​യു​​ടെ ​​തി​​യ​​തി​​യും വി​​ശ​​ദാം​​ശ​​ങ്ങ​​ളും പി​​ന്നീ​​ട് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.