റേ​ഷ​ൻ വ്യാ​പാ​രി​കൾ ഇന്ന് ക​ട​യ​ട​ച്ച് സ​മ​രംചെയ്യും
Wednesday, April 19, 2017 2:11 PM IST
കോ​​​ഴി​​​ക്കോ​​​ട്: റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ ഇ​​​ന്ന് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ക​​​ട​​​യ​​​ട​​​പ്പ് സ​​​മ​​​രം ന​​​ട​​​ത്തും. സ​​​മ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലേ​​​ക്കും മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലേ​​​ക്കും മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

ഭ​​​ക്ഷ്യ​​​ഭ​​​ദ്ര​​​താ നി​​​യ​​​മം സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മ്പോ​​​ൾ റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യ ഉ​​​റ​​​പ്പു​​​ക​​​ൾ പാ​​​ലി​​​ക്കു​​​ക , ഡോ​​​ർ ഡെ​​​ലി​​​വ​​​റി സ​​​മ്പ്ര​​ദാ​​​യ​​​ത്തി​​​ലെ ന്യൂ​​​ന​​​ത​​​ക​​​ളും അ​​​പാ​​​ക​​​ത​​​ക​​​ളും പ​​​രി​​​ഹ​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം. 25 ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച അ​​​നു​​​കൂ​​​ല​​​മ​​​ല്ലെ​​​ങ്കി​​​ൽ സ​​​മ​​​രം അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്ക് നീ​​​ങ്ങു​​​മെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.