മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്: തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി
Tuesday, March 28, 2017 1:27 PM IST
കൊ​​​ച്ചി : ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തെ ലീ​​​ഗ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന പി.​​​ബി. അ​​​ബ്ദു​​​ൾ റ​​​സാ​​​ഖി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​തി​​​ർ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന ബി​​​ജെ​​​പി​​​യി​​​ലെ കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി തെ​​​ളി​​​വെ​​​ടു​​​പ്പ് തു​​​ട​​​ങ്ങി.

മ​​​ഞ്ചേ​​​ശ്വ​​​രം നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ട്ട 43 ബൂ​​​ത്തു​​​ക​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ തെ​​​ളി​​​വെ​​​ടു​​​പ്പാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്. അ​​​ബ്ദു​​​ൾ റ​​​സാ​​​ഖ് 89 വോ​​​ട്ടു​​​ക​​​ൾ​​​ക്കാ​​​ണ് കെ. ​​​സു​​​രേ​​​ന്ദ്ര​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ മ​​​രി​​​ച്ചു​​​പോ​​​യ​​​വ​​​രു​​​ടെ​​​യും വി​​​ദേ​​​ശ​​​ത്തു​​​ള്ള​​​വ​​​രു​​​ടെ​​​യും പേ​​​രി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി ക​​​ള്ള​​​വോ​​​ട്ടു ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്ന് സു​​​രേ​​​ന്ദ്ര​​​ൻ ആ​​​രോ​​​പി​​​ക്കു​​​ന്നു. ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​മാ​​​യ ബൂ​​​ത്തു​​​ക​​​ളി​​​ലെ ഇ​​​ല​​​ക്ട്രോ​​​ണി​​​ക് വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ൾ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് എ​​​റ​​​ണാ​​​കു​​​ള​​​ത്തെ​​​ത്തി​​​ച്ച് ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ബ്ദു​​​ൾ റ​​​സാ​​​ഖ് 56, 870 വോ​​​ട്ടും കെ .​​സു​​​രേ​​​ന്ദ്ര​​​ൻ 56, 781 വോ​​​ട്ടു​​​മാ​​​ണ് നേ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.