ലെഫ്. ജനറൽ ചെറിഷ് മാത്സൻ സുദർശൻ ചക്ര കോർ മേധാവിയായി
ലെഫ്. ജനറൽ ചെറിഷ് മാത്സൻ സുദർശൻ ചക്ര കോർ മേധാവിയായി
Saturday, July 23, 2016 1:33 PM IST
തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിയും കഴക്കൂട്ടം സൈനിക സ്കൂളിലെ പൂർവ വിദ്യാർഥി യുമായ ലെഫ്റ്റനന്റ് ജനറൽ ചെറിഷ് മാത്സ ൻ സുദർശൻ ചക്ര കോ ർ മേധാവിയായി ചുമത ലയേറ്റു. ലെഫ്. ജനറൽ പി.എസ്. മേത്തയിൽനിന്നാണ് ചുമതല ഏറ്റെടുത്തത്.

1980ൽ ഗഡ്വാൾ റൈഫിൾസിൽ കമ്മീഷൻ ചെയ്ത അദ്ദേഹം വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിലും സെക്കന്തരാ ബാദിലെ കോളജ് ഓഫ് ഡിഫൻസ് മാനേജ്മെന്റിലും പഠനം പൂർത്തിയാ ക്കി. മൗവിലെ ആർമി വാർ കോളജിൽനിന്നു സീനിയർ കമാൻഡ് കോഴ്സ്, സെക്കന്തരാബാദിൽനിന്നു ഡി ഫൻസ് മാനേജ്മെന്റ് കോഴ്സ്, ന്യൂഡൽഹിയിൽ നാഷണൽ ഡിഫ ൻസ് കോളജ് കോഴ്സ്, റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക എന്നിവി ടങ്ങളിൽ ഔദ്യോഗിക കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. സേനാമെഡൽ, വിശിഷ്ടസേവാ മെഡ ൽ എന്നീ ബഹുമതികൾ ലഭിച്ചു.

സ്തുത്യർഹമായ സേവനത്തിടയിൽ ലെഫ്. ജനറൽ മാത്സൻ മിസോറാമിലെ മിസോ നാഷണൽ ഫ്രണ്ടി, അമൃത്സറിലെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഉൾപ്പെടെ ഇ ന്ത്യയിലെ വിവിധ സൈനിക നീക്കങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ജമ്മു–കാഷ്മീറിലെ ലൈൻ ഓഫ് കൺട്രോ ൾ മേഖലയിലും അദ്ദേഹം സേനാവിഭാഗത്തെ നയിച്ചിട്ടുണ്ട്. ലോക ത്തിലെ ഏറ്റവും ഉയരം കൂടിയ യു ദ്ധക്കളമായ സിയാചിനിൽ രണ്ടു തവണ സേവനമനുഷ്ഠിച്ചു. തിരുവ നന്തപുരം പാങ്ങോട് സൈനിക കേന്ദ്ര മേധാവിയായിരുന്നതിനുശേഷം ഹൈദരാബാദിലെ ഇൻഫന്ററി ഡിവിഷന്റെ മേധാവിയായും സ് പെഷൽ അതിർത്തി സേനയുടെ മേധാവിയായും ന്യൂഡൽഹിയിലെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിലും പ്രവർത്തിച്ചിട്ടുണ്ട്. മറീന മാത്സനാണ് പത്നി. മകൻ ഗിഡ്യോൺ തോമസ് മാത്സൻ ഡി സാസ്റ്റർ മാനേജ്മെന്റിൽ റിസർച്ച് ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.