ബിജെപിക്കാരന്റെ കൊലപാതകം: സിപിഎമ്മുകാരൻ റിമാൻഡിൽ
Friday, July 22, 2016 1:14 PM IST
പയ്യന്നൂർ: അന്നൂരിലെ ബിജെപി പ്രവർത്തകൻ സി.കെ.രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകരെ റിമാൻഡ് ചെയ്തു. വെള്ളൂരിലെ പി.ഗിരീഷ് (38), കൂക്കാനത്തെ റിജു (27) എന്നിവരെയാണു പയ്യന്നൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തത്. രാമചന്ദ്രനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുപ്പതോളം പ്രതികളുണ്ട്. സിപിഎം പ്രവർത്തകനായ കുന്നരുവിലെ സി.വി.ധനരാജനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് ആർഎസ്എസ് പ്രവർത്തകരാണ് ഇതുവരെ അറസ്റ്റിലായത്. പത്തു പ്രതികളാണു ധനരാജൻ വധക്കേസിലുള്ളത്. അതിനിടെ, ധനരാജൻ വധവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ഇരിക്കൂറിനടുത്ത് കല്യാട് പോലീസിന്റെ പിടിയിലായ ആർഎസ്എസ് ജില്ലാ കാര്യവാഹക് രാജേഷ് കുമാറിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.