കേരള എൻജിനിയറിംഗ് പ്രവേശനപരീക്ഷ: സ്കോർ പ്രസിദ്ധീകരിച്ചു
Tuesday, May 24, 2016 12:14 PM IST
തിരുവനന്തപുരം: കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾക്കു ലഭിച്ച സ്കോർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലെ ഏതെങ്കിലും ഒരു പേപ്പർ എഴുതാത്തവരെയും ഓരോ പേപ്പറിനും കുറഞ്ഞത് 10 മാർക്ക് ലഭിക്കാത്തവരെയും (എസ്സി/എസ്ടി വിദ്യാർഥികൾ ഒഴികെ) അയോഗ്യരാക്കിയിട്ടുണ്ട്. <യൃ><യൃ>വിവിധ കാരണങ്ങളാൽ 264 വിദ്യാർഥികളുടെ എൻജിനിയറിംഗ് പ്രവേശന പരീക്ഷാഫലം തടഞ്ഞുവച്ചിട്ടുണ്ട്. പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക സംബന്ധമായ പരാതികൾ വിദഗ്ധ സമിതി പരിശോധിച്ചു ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷമാണ് എൻജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. (വിശദാംശങ്ങൾക്കു വെബ്സൈറ്റിലെ വിജ്‌ഞാപനം കാണുക).<യൃ><യൃ>എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾ എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി അവരുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് (പ്ലസ് ടു/തത്തുല്യം) ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. <യൃ><യൃ>ഓൺലൈൻ മാർക്ക് സമർപ്പണത്തിനുള്ള സൗകര്യം <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.രലല.സലൃ മഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലൂടെ 30 മുതൽ ലഭ്യമാകും. ഓൺലൈൻ മാർക്ക് സമർപ്പണം സംബന്ധിച്ച വിശദമായ വിജ്‌ഞാപനം പിന്നീടു പ്രസിദ്ധീകരിക്കുന്നതാണ്. മാർക്ക് ഏകീകരണത്തിനു ശേഷം തയാറാക്കുന്ന എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് ജൂൺ മൂന്നാം വാരം പ്രസിദ്ധപ്പെടുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.