ഇപിഎഫ് അടയ്ക്കാനുള്ള അധികസമയം പിന്‍വലിച്ചു
Saturday, February 6, 2016 12:37 AM IST
കൊച്ചി: തൊഴിലുടമകള്‍ക്ക് എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) വിഹിതം പിഴ ഇല്ലാതെ അടയ്ക്കാന്‍ നല്‍കിയിരുന്ന അഞ്ചു ദിവസത്തെ അധികസമയം പിന്‍വലിച്ചു. യൂണിവേഴ്സല്‍ അക്കൌണ്ട് നമ്പര്‍ (യുഎഎന്‍) നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണു നടപടി യെന്നു റീജണല്‍ പിഎഫ് കമ്മീഷണര്‍ എന്‍. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇപിഎഫിലേക്കു തൊഴി ലുടമകള്‍ക്കു ഇനി ഓണ്‍ ലൈന്‍ ബാങ്കിംഗ് വഴി മാത്രമേ പണം അടയ്ക്കാന്‍ സാധിക്കൂ.

വൈകിയടയ്ക്കുന്ന ഇപിഎ ഫിനു തൊഴിലുടമ പിഴ നല്‍കേണ്ടി വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ കൊച്ചി ഇപിഎഫ് സബ് റീ ജണല്‍ ഓഫീസിനു കീഴില്‍ 467 കേസുകള്‍ രജിസ്റര്‍ചെയ്തു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 181 പേര്‍ക്കെതിരേ കേസ് രജിസ്റര്‍ ചെയ്തു. നിര്‍മാണമേഖലയില്‍ 1595 പേരെ ഇപിഎഫില്‍ ചേര്‍ക്കാനുള്ള നടപടി സ്വീകരിച്ചതായി പിഎഫ് കമ്മീഷണര്‍ അറിയിച്ചു. ഇപിഎഫ് ഓഫീസിന്റെ സേവനങ്ങള്‍ക്ക് യുഎഎന്‍ നിര്‍ബന്ധമാക്കി. പ്രവര്‍ത്തനസജ്ജമായ യുഎഎന്‍ അക്കൌണ്ട് ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ ക്ളെയിമുകള്‍ തീര്‍പ്പാക്കാനോ പരാതികള്‍ നല്‍കാനോ സാധിക്കുകയില്ല. യുഎഎനില്‍ നോമിനേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. തൊഴിലുടമകള്‍ ഉടമസ്ഥാവകാശത്തിന്റെ രേഖകളും ഇനി മുതല്‍ ഡിജിറ്റല്‍ ഒപ്പു സഹിതമാണു നല്‍കണ്ടത്. ഇപിഎഫില്‍ അംഗത്വമുള്ള തൊഴിലാളിയുടെ കുടുംബത്തിനു തൊഴിലാളിയുടെ മരണ ശേഷം ഇന്‍ഷ്വറന്‍സ് പരിരക്ഷയായി 3,60,000 രൂപ വരെ ലഭ്യമാകും. മിസ്ഡ് കോള്‍ സര്‍വീസ്, മൊബൈല്‍ ആപ്പ്, ഹെല്‍പ്പ് ഡെസ്ക് തുടങ്ങിയ സേവനങ്ങള്‍ ഇപിഎഫ് ഓഫീസ് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ലഭ്യമാകും. ംംം.ലുളശിറശമ.ഴ്ീ.ശി എന്ന വൈബ്സൈറ്റ് വഴി പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.