വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കുമെന്ന് ചെന്നിത്തല
വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കുമെന്ന് ചെന്നിത്തല
Wednesday, May 27, 2015 12:27 AM IST
കോഴിക്കോട്: ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനയ്ക്കുവിധേയമാക്കിയതിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ടുകള്‍ ചോരുന്നത് വിജിലന്‍സിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്പിളി നല്‍കിയിരുന്ന മൊഴി ശരിവയ്ക്കുന്നതാണ് നുണപരിശോധനാഫലമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ഗുരുതരമാണെന്ന് മന്ത്രി കെ.എം. മാണി നേരത്തെ ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.