പാറമ്പുഴ കൂട്ടക്കൊല: പ്രതി യുപിയില്‍ അറസ്റില്‍
പാറമ്പുഴ കൂട്ടക്കൊല: പ്രതി യുപിയില്‍ അറസ്റില്‍
Saturday, May 23, 2015 10:54 PM IST
കോട്ടയം:കോട്ടയത്തിനു സമീപം പാറമ്പുഴയില്‍ മൂന്നുപേരെ കൂട്ടക്കൊല ചെയ്ത കേസില്‍ ഉത്തര്‍പ്രദേശിലെ ഫിറോസാബാദുകാരനായ പ്രതിയെ കോട്ടയത്തുനിന്നു പോയ പോലീസ് സംഘം അറസ്റ് ചെയ്തു. ഇയാള്‍ ജനിച്ചു വളര്‍ന്ന ചേരിയില്‍നിന്നു സാഹസികമായാണു പ്രതിയെ പിടിച്ചത്. രഹന എന്ന വീട്ടില്‍ പരേതനായ കൈലാസ് ചന്ദ്രയുടെ മകന്‍ നരേന്ദര്‍ കുമാര്‍ (26) ആണു പിടിയിലായത്. പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ഇന്നലെ ഉച്ചയ്ക്കു പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. ചേരിയിലെ പുല്ലും പ്ളാസ്റി ക്കും മേഞ്ഞ മണ്‍പുരയില്‍ പോലീസ് ന ടത്തിയ തെരച്ചിലില്‍, കൊലചെയ്യപ്പെട്ട ലാലസന്റെയും മകന്‍ പ്രവീണിന്റെയും മൊബൈല്‍ ഫോണുകളും പ്രസന്നകുമാരിയുടെ ആഭരണങ്ങളും അലക്കുകടയില്‍നിന്നു കൈവശപ്പെടുത്തിയ രേഖകളും കണ്െടടുത്തു. പ്രസന്നകുമാരിയുടെ വള, മാല എന്നിവ മാത്രമല്ല മുറിച്ചെ ടുത്ത കാത് ഉള്‍പ്പെടെ കമ്മലും പ്രതിയുടെ ബാഗിലുണ്ടായിരുന്നു.

നരേന്ദര്‍ കുമാര്‍ വിവാഹിതനാണെങ്കിലും ഭാര്യയുമായി ഏറെ നാളായി അകന്നു കഴിയുകയായിരുന്നുവെന്ന് ഇന്നലെ രാത്രി വൈകി ചോദ്യംചെയ്തപ്പോള്‍ വെളിപ്പെ ടുത്തി.

കോട്ടയത്തു പാറമ്പുഴയില്‍ മൂലേപ്പറമ്പില്‍ വീടിനോടു ചേര്‍ന്ന അലക്കു സ്ഥാപനത്തില്‍ രണ്ടു മാസമായി ജയ്സിംഗ് എന്ന പേരില്‍ തുണിതേപ്പു ജോലി ചെയ്തിരുന്ന പ്രതി ശനിയാഴ്ച അര്‍ധരാത്രിയാ ണു കുടുംബനാഥന്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ അരുംകൊല നടത്തിയത്. തുടര്‍ന്നു ഞായറാഴ്ച പുലര്‍ച്ചെ കോട്ടയത്തുനിന്നു ട്രെയിന്‍ കയറി തിരു വനന്തപുരത്തിനും പിന്നീട് യുപി ക്കും പോയി. അറസ്റിലായ നരേന്ദര്‍ കുമാറിനെ ഇന്നലെ ഫിറോസാബാദിലെ കോടതിയിലും അവിടെ പോലീസ് സ്റേഷനിലും ഹാജരാക്കി. ഫിറോസാബാദ് കോടതിയുടെ അനുമതി വാങ്ങി പ്രതിയെ വൈകാതെ കോട്ടയത്തെത്തിക്കും.

കോട്ടയത്തുനിന്നു മുങ്ങിയ പ്രതി ബുധനാഴ്ച രാവിലെ ഒന്‍പതോടെ യാണു ഫിറോസാബാദിലെ വീട്ടില്‍ എത്തിയത്. പോലീസ് പിന്നാലെയുണ്െടന്നറിഞ്ഞ് ഉടന്‍ അവിടെനിന്നു മുങ്ങി.

കേരളത്തിലുണ്ടായിരുന്ന ചില സുഹൃത്തുക്കളാണു പോലീസിന്റെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രതിക്കു കൈമാറിയതെ ന്നു കരുതുന്നു. രണ്ടു മണിക്കൂറിനു ശേഷമെത്തിയ കേരള പോലീസ് ഫിറോസാബാദില്‍ നിന്ന് ഇയാളെക്കുറിച്ചു വിവരങ്ങള്‍ മനസിലാക്കിയെങ്കിലും പ്രതിയെ കണ്െട ത്താനായില്ല. വീടു നിരീക്ഷണത്തിലാക്കിയതിനൊപ്പംമൊബൈല്‍ ഫോ ണ്‍ സിഗ്നല്‍ കേന്ദ്രീ കരിച്ചും തെരച്ചില്‍ നടത്തിയാണു പ്രതിയെ കണ്െടത്തിയത്.പോലീസിനെ പേടിച്ചു രണ്ടു ദിവസമായി നരേന്ദര്‍ കാട്ടിലും കട ത്തിണ്ണകളിലുമാണു കഴിഞ്ഞത്.

കഴുത്തറത്തും തലയില്‍ വെട്ടിയും പിന്നീടു വൈദ്യുതാഘാതം ഏല്പിച്ചുമാണു മൂന്നു പേരെയും കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്േടാ എന്ന കാര്യം വ്യക്തമായിട്ടില്ലെങ്കിലും കോട്ടയത്തും കേരളത്തില്‍ മറ്റിടങ്ങളിലും അടുപ്പക്കാരുണ്െടന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസിന്റെ ചുമതല യില്‍ നൂറിലേറെ പോലീസുകാര്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെ മുത ല്‍ നടത്തിയ ശ്രമകരമായ നീക്കത്തിലാണു പ്രതിയെ ഉത്തര്‍പ്രദേശിലെത്തി പിടികൂടിയത്. ഫിറോസാബാദ് പോലീസിന്റെ സഹകര ണ വും അന്വേഷണവും കേരള പോ ലീസിനു ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.