മഹിളാ അസോ. മാര്‍ച്ചിനിടെ വനിതാ പോലീസിനു പ്രവര്‍ത്തകയുടെ കടിയേറ്റു
മഹിളാ അസോ. മാര്‍ച്ചിനിടെ വനിതാ പോലീസിനു പ്രവര്‍ത്തകയുടെ കടിയേറ്റു
Friday, March 27, 2015 1:06 AM IST
കണ്ണൂര്‍: ജനാധിപത്യമഹിളാ അസോസിയേഷന്‍ നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചിനിടെ വനിതാ പോലീസ് കോണ്‍സ്റബിളിനു കടിയേറ്റു. കതിരൂര്‍ പോലീസ് സ്റേഷനിലെ സിപിഒ കെ. ഉഷയ്ക്കാണു സംഘര്‍ഷത്തിനിടെ കടിയേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെണ്ടുട്ടായിയിലെ സരോജിനിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ കണ്ണൂര്‍ എസ്പി ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിനിടെയായിരുന്നു നിയമസഭ മോഡല്‍ കടി നടന്നത്.

മാര്‍ച്ച് പരേഡ് ഗ്രൌണ്ടിനു സമീപം പോലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞിരുന്നു. ബാരിക്കേഡിന് ഇടയിലൂടെ തള്ളിക്കടക്കാന്‍ ശ്രമിച്ച മഹിളാ പ്രവര്‍ത്തകരെ തടഞ്ഞപ്പോഴാണു വനിതാ പോലീസിനു കടിയേറ്റത്.

സിപിഎം കേന്ദ്രകമ്മിറ്റി അം ഗം പി. സതീദേവി മാര്‍ച്ച് ഉദ്ഘാടനംചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. ലീല അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.