മാവോയിസ്റുകളെ ചോദ്യം ചെയ്യാന്‍ പോലീസ് സംഘം പാലക്കാട്ട്
മാവോയിസ്റുകളെ ചോദ്യം ചെയ്യാന്‍ പോലീസ് സംഘം പാലക്കാട്ട്
Tuesday, December 23, 2014 11:40 PM IST
കൊച്ചി: പാലക്കാട് കെഎഫ്സി റെസ്റോറന്റ് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റിലായ മാവോയിസ്റ് പ്രവര്‍ത്തകര്‍ക്ക് എറണാകുളത്തെ നിറ്റ ജലാറ്റിന്‍ ഓഫീസ് ആക്രമണവുമായി ബന്ധമുള്ളതായി സംശയം. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി നിറ്റ ജലാറ്റിന്‍ ആക്രമണം അന്വേഷിക്കുന്ന സിഐ ബൈജുവിന്റെ നേതൃത്തിലുള്ള പ്രത്യേക സംഘം പാലക്കാട്ടേക്കു തിരിച്ചു.

ഇന്നലെ രാവിലെയാണ് വയനാട്ടിലും പാലക്കാട്ടും മാവോയിസ്റുകള്‍ വ്യാപക ആക്രമണം നടത്തിയത്. സംഭവത്തെത്തുടര്‍ന്ന് കാസര്‍കോഡ് സ്വദേശികളായ രണ്ടുപേര്‍ പാലക്കാട്ട് അറസ്റിലായിരുന്നു. ഇലര്‍ക്ക് മാവോയിസ്റ് ബന്ധമുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ നിറ്റ ജലാറ്റിന്‍ ആക്രമണവുമായി ഇവര്‍ക്കു ബന്ധമുള്ളതായും പ്രതികള്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.