വിഴിഞ്ഞം വിജിഎഫ് ലഭിച്ചത് അഭിമാനകരമായ നേട്ടം: കെ. ബാബു
വിഴിഞ്ഞം വിജിഎഫ് ലഭിച്ചത് അഭിമാനകരമായ നേട്ടം: കെ. ബാബു
Thursday, October 30, 2014 12:44 AM IST
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിക്കായി 800 കോടിയോളം രൂപയുടെ സംരംഭകമൂലധന ഉപരിതുക (വയബിലിറ്റി ഗ്യാപ് ഫണ്ട്) അനുവദിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി കെ. ബാബു.

ഡിസംബറിനുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. അഞ്ച് കമ്പനികള്‍ പ്രീക്വാളിഫൈ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു തുറമുഖ കമ്പനിക്കു സംരംഭക മൂലധന ഉപരിതുക അനുവദിക്കുന്നത്. കേരളത്തില്‍ ഒരു പദ്ധതിക്ക് ഈ തുക അനുവദിക്കുന്നതും ആദ്യമായാണ്.

യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ നിരന്തര പരിശ്രമഫലമായാണ് ഈ നേട്ടമുണ്ടായത്. ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍, തുറമുഖ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, വിഴിഞ്ഞം തുറമുഖ കമ്പനി എംഡി സുരേഷ്ബാബു എന്നിവര്‍ക്ക് വിജയത്തിന്റെ നേട്ടം അവകാശപ്പെടാം. മൂവരേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.