കാരുണ്യത്തിന്റെ കരങ്ങളുമായി ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍
കാരുണ്യത്തിന്റെ കരങ്ങളുമായി ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍
Wednesday, October 1, 2014 12:40 AM IST
ചെമ്മലമറ്റം: ദുരിതം അനുഭവിക്കുന്ന കാഷ്മീര്‍ ജനതയുടെ കണ്ണീരൊപ്പാന്‍ ചെമ്മലമറ്റം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്ത്. ദീപികയും കാരിത്താസ് ഇന്ത്യയുമായി ചേര്‍ന്നു രൂപവത്കരിച്ച കാഷ്മീര്‍ ഫണ്ടിലേക്കു പതിനായിരം രൂപ വിദ്യാര്‍ഥികള്‍ നല്‍കി.

സ്കൂള്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ സ്റാഫ് സെക്രട്ടറി ജോസ് ജോസഫ്, ഹെഡ്മാസ്റര്‍ വി.ജെ. തോമസിനു ചെക്ക് കൈമാറി. വിദ്യാര്‍ഥികളില്‍ കാരുണ്യപ്രവര്‍ത്തനങ്ങളെപ്പറ്റി അവബോധം വളര്‍ത്താന്‍ മാനേജ്മെന്റും അധ്യാപകരും നടത്തുന്ന ശ്രമങ്ങളെ സ്കൂള്‍ പിടിഎ അനുമോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.