ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന് ജന്മനാട് വിട ചൊല്ലുന്നു. ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെത്തി.
ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. പിന്നീട് പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും.
ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ ജന്മഗൃഹത്തിലേക്കും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും എത്തിയത്. പതിനായിരങ്ങളുടെ വിപ്ലവാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി വിഎസിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരത്തുനിന്ന് പുന്നപ്രയിലെത്തിയത്.