ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു. തന്റെ ദീർഘകാല പൊതുജീവിതത്തിൽ അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിച്ചു.
കേരളത്തിന്റെ വികസനത്തിന് മികച്ച സംഭാവന നൽകി. അദ്ദേഹത്തിന്റെ കുടുംബത്തിനോടും അനുയായികളോടും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വി.എസിന്റെ മൃതദേഹം തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.
ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. ബുധനാഴ്ച ഉച്ചയോടെ വലിയചുടുകാടിൽ വി.എസിന്റെ മൃതദേഹം സംസ്കരിക്കും.