|
Back to Home |
|
പ്രസ്റ്റണ്‍ കത്തീഡ്രലിൽ സകല മരിച്ചവരുടെയും ഓർമയാചരണം ഫെബ്രുവരി 24ന് |
പ്രസ്റ്റണ്‍: സീറോ മലബാർ സഭയുടെ ആരാധനക്രമം അനുസരിച്ച് വലിയ നോന്പ് ആരംഭത്തിനു തൊട്ടുമുന്പ് ദനഹാക്കാലം അവസാന വെള്ളിയാഴ്ച പരന്പരാഗതമായി സകല മരിച്ചവരുടെയും ഓർമദിനമായി ആചരിക്കുന്നു. പ്രസ്റ്റണ്‍ കത്തീഡ്രലിൽ ഫെബ്രുവരി 24ന് വൈകുന്നേരം ആറിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് ശ്രാന്പിക്കലിന്‍റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്നു മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക തിരുക്കർമങ്ങളും ഉണ്ടായിരിക്കുമെന്ന് കത്തീഡ്രൽ വികാരികൂടിയായ വികാരി ജനറാൾ റവ. ഡോ. മാത്യു ചൂരപൊയ്കയിൽ അറിയിച്ചു.
|