ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ 15-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യൂ​ത്ത് മി​നി​സ്ട്രി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ ക​ത്തോ​ലി​ക്കാ വാ​ഗ്മി​യും സം​ഗീ​ത​ജ്ഞ​നു​മാ​യ പോ​ൾ ജെ ​കിം നേ​തൃ​ത്വം ന​ൽ​കി. സം​ഗീ​ത​വും ന​ർ​മ​വും നി​റ​ഞ്ഞ ടോ​ക്ക് ഷോ​യോ​ടെ​യാ​ണ് യൂ​ത്ത് നൈ​റ്റ് അ​ര​ങ്ങേ​റി​യ​ത്.

ഇ​ട​വ​ക​യി​ലെ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ക്നാ​നാ​യ റീ​ജ​ൻ യൂ​ത്ത് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി. വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.



പോ​ൾ ജെ ​കി​മ്മി​ന്‍റെ സാ​ന്നി​ധ്യം ഇ​ട​വ​ക​യ്ക്ക് അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത യു​വ​ജ​ന​ങ്ങ​ളെ വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ അ​ഭി​ന​ന്ദി​ച്ചു. അ​സി. വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്തെ​ൻ​പു​ര, ഇ​ട​വ​ക സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ഷാ​ലോം, മ​ത​ബോ​ധ​ന സ്കൂ​ൾ ഡ​യ​റ​ക്ട​ർ സ​ജി പു​തൃ​ക്ക​യി​ൽ,

ടീ​ൻ മി​നി​സ്ട്രി കോ​ഓ​ർ​ഡി​നേ​റ്റ​ർ മെ​ജോ കു​ന്ന​ശ്ശേ​രി, ട്ര​സ്റ്റി​മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, യൂ​ത്ത് ട്ര​സ്റ്റി നി​ബി​ൻ വെ​ട്ടി​ക്കാ​ട്ട്, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം, പി​ആ​ർ​ഒ അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.