പി. ​ഭാ​സ്ക​ര​ൻ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം
Monday, April 22, 2024 1:24 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: സോ​പാ​നം സം​ഗീ​ത വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ല്ക്കു​ന്ന പി. ​ഭാ​സ്ക​ര​ൻ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ ക​വി ബ​ക്ക​ർ മേ​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​പാ​നം ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ല​ക്ഷ്മി​ച​ന്ദ്ര​ൻ, വി.​ഐ. അ​ഷ്റ​ഫ്, പി.​ടി. ശി​വ​രാ​മ​ൻ, കെ.​ഡി. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി. ​ഭാ​സ്ക​ര​ന്‍റെ ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ച്ച മ​ധു​ര ഗീ​ത​ങ്ങ​ൾ എ​ന്ന പ​രി​പാ​ടി​യി​ൽ കെ.​കെ. ജ​നാ​ർ​ദ​ന​ൻ, മീ​ര ര​വീ​ന്ദ്ര​ൻ, മീ​നാ​ക്ഷി ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​ബി. റ​ഫീ​ക്ക്, പി.​എ​സ്. ഹം​ദാ​ൻ, ബി​നി​ത, മ​നോ​ജ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സോ​പാ​നം സം​ഗീ​ത വി​ദ്യാ​ല​യ​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.