പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ല്‍നി​ന്ന് വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
Monday, April 22, 2024 1:24 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ട്ടി​ല്‍ നി​ന്നും ചാ​രാ​യം വാ​റ്റു​വാ​ന്‍ പാ​ക​പ്പെ​ടു​ത്തി​യ 100 ലി​റ്റ​ര്‍ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി.

ഇ​രി​ങ്ങാ​ല​ക്കു​ട അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​ജി. അ​നൂ​പ്കു​മാ​റും സംഘവും ചേർന്ന് വെ​ട്ടി​ങ്ങ​പാ​ടം പാ​റ​മ്മ​ല്‍ വീ​ട്ടി​ല്‍ സി​റാ​ജു​ദ്ദീ​ന്‍ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ല്‍ നി​ന്നു​മാ​ണു ചാ​രാ​യം വാ​റ്റു​വാ​ന്‍ പാ​ക​പ്പെ​ടു​ത്തി​യ 100 ലി​റ്റ​ര്‍ വാ​ഷും ചാ​രാ​യം വാ​റ്റു​ന്ന​തി​നു​ള്ള പാ​ത്ര​ങ്ങ​ളും ഗ്യാ​സ് സ്റ്റൗ, ​ഗ്യാ​സ് സി​ലി​ണ്ട​ര്‍ എ​ന്നി​വ ക​ണ്ടെ​ടു​ത്ത് അ​ബ്കാ​രി കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. സി​റാ​ജു​ദ്ദീ​നെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഇ​യാ​ളെ പ്ര​തി​ചേ​ര്‍​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​സ​ന്തോ​ഷ്, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ ഫാ​ബി​ന്‍ പൗ​ലോ​സ്, പ്രി​വന്‍റീവ് ഓ​ഫീ​സ​ര്‍ വി.​വി. ബി​ന്ദു​രാ​ജ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ഐ.​വി. സാ​ബു, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ പി.​ആ​ര്‍. ര​ഞ്ജു എ​ന്നി​വ​രും സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.