കോ​ൺ​ഗ്ര​സി​ന് ഹൈ​ന്ദ​വ ഫാ​സി​സ​ത്തെ ചെ​റു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന്ത്രി പി. രാ​ജീ​വ്
Monday, April 22, 2024 1:24 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ഇ​ട​തു​പ​ക്ഷ​ത്തെ മു​ഖ്യശ​ത്രു​വാ​യി കാ​ണു​ന്ന കോ​ൺ​ഗ്ര​സി​ന് ഹൈ​ന്ദ​വ ഫാ​സി​സ​ത്തെ ചെ​റു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ചാ​ല​ക്കു​ടി മ​ണ്ഡ​ലം എ​ൽഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ വി​ജ​യ​ത്തി​നാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക സാ​യാ​ഹ്നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സി​ന്‍റെ എംപി​മാ​രെ ത​ങ്ങ​ളു​ടെ ഫി​ക്സ​ഡ് ഡി​പ്പോ​സി​റ്റാ​യാ​ണ് ബി​ജെപി ​കാ​ണു​ന്ന​ത്. എ​ന്നാ​ൽ, ഇ​ട​തു​പ​ക്ഷ എംപിമാ​ർ ബിജെപിക്കെ​തി​രെ പൊ​രു​തു​ന്ന​വ​രാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ലെ ബ​ഹു​സ്വ​ര​ത ലോ​കരാ​ജ്യ​ങ്ങ​ളി​ൽ വി​പു​ല​പ്പെ​ടു​മ്പോ​ൾ ഇ​ന്ത്യ​യി​ൽ ശു​ഷ്ക​മാ​കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സിപി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ.ആർ. ജൈ​ത്ര​ൻ അ​ധ്യ​ക്ഷ​നാ​യി.

ജോ​ൺ ബ്രി​ട്ടാ​സ് എംപി, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, സം​വി​ധാ​യ​ക​ൻ ക​മ​ൽ, അ​ശോ​ക​ൻ ച​രു​വി​ൽ, ഖ​ദീ​ജ മും​താ​സ്, ക​രി​വ​ള്ളൂ​ർ മു​ര​ളി, ഗാ​യ​ത്രി വ​ർ​ഷ, വി.ആ​ർ. സു​നി​ൽ​കു​മാ​ർ എംഎ​ൽഎ, ​യു.പി. ജോ​സ​ഫ്, പി.കെ. ഡേ​വീ​സ്, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, സി.സി. വിപി​ൻച​ന്ദ്ര​ൻ, ടി.​കെ. സ​ന്തോ​ഷ്, വേ​ണു വെണ്ണറ, ​അ​ഡ്വ. ടി​.പി. അ​രു​ൺകു​മാ​ർ, അ​ഡ്വ. അ​ഷ​റ​ഫ് സാ​ബാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.