ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, April 21, 2024 11:23 PM IST
വ​ട​ക്കാ​ഞ്ചേ​രി: തൃ​ശു​ർ-​ഷൊ​ർ​ണ്ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30ഓ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​ത്താ​ണി വെ​ടി​പ്പാ​റ പു​ല്ലാ​നാ​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ബാ​ബു-​ശോ​ശാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ​നീ​ഷ് ബാ​ബു (41) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സു​ഹൃ​ത്ത് കി​ള്ളി​മം​ഗ​ലം ചി​റ​യ്ക്ക​ൽ​തൊ​ടി വീ​ട്ടി​ൽ ജി​ഷ്ണു(30) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

കി​ള്ളി​മം​ഗ​ല​ത്തു നി​ന്ന് സു​ഹൃ​ത്താ​യ ജി​ഷ്ണു​വി​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി പാ​ർ​ളി​ക്കാ​ട് വ്യാ​സ കോ​ള​ജ് ബ​സ് സ്റ്റോ​പ്പ് പ​രി​സ​ര​ത്തു​വ​ച്ച് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ടു​ക​യും സം​സ്ഥാ​ന പാ​ത​യ്ക്കു സ​മീ​പം നി​ന്നി​രു​ന്ന മ​ര​ത്തി​ലി​ടി​ച്ച് സ​നീ​ഷി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രിക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി ആ​ക്ട്സ് വാ​ഹ​ന​ത്തി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​യ്ക്കാ​നാ​യി​ല്ല. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജീ​ന. മ​ക്ക​ൾ: സാ​ന്ദ്രി​യോ​ന, ജ​സ്സാ​നി​യ.