പൂ​ര​ത്തി​ന്‍റെ ആ​വേ​ശം ത​ല്ലി​ക്കെ​ടു​ത്താ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ന്നു: കോ​ൺ​ഗ്ര​സ്
Sunday, April 21, 2024 6:12 AM IST
തൃ​ശൂ​ർ: കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ളെ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ പൂ​ര​ത്തി​ന്‍റെ ആ​വേ​ശം ത​ല്ലി​ക്കെ​ടു​ത്താ​ൻ കേ​ര​ള പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ്.

പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കെ​പി​സി സി ​സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വി ജോ​സ് താ​ണി​ക്ക​ൽ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു.

മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത മേ​ല​ധി​കാ​രി​ക​ളെ​വ​ച്ച് പൂ​ര​ത്തി​ന്‍റെ ശോ​ഭ ത​ല്ലി​ക്കെ​ടു​ത്താ​ൻ പോ​ലീ​സ് ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളാ​ണു ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ന​ട​ന്ന​ത്. പൂ​രം കാ​ണാ​ൻ വ​രു​ന്ന​വ​ർ​ക്കു സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു പ​ക​രം അ​വ​രെ ത​ല്ലി ഒ​തു​ക്കാ​നാ​ണു പോ​ലീ​സ് ശ്ര​മി​ച്ച​തെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.