ഇ​ന്ത്യ​യു​ടെ ഹൃ​ദ​യം വീ​ണ്ടെ​ടു​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്് : ബൃ​ന്ദ കാ​രാ​ട്ട്
Sunday, April 21, 2024 6:12 AM IST
പാ​ലി​യേ​ക്ക​ര: ഇ​ന്ത്യ​യു​ടെ ഹൃ​ദ​യം വീ​ണ്ടെ​ടു​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് വ​രാ​നി​രി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ക​ർ​ഷ​ക​രെയോ, തൊ​ഴി​ലാ​ളി​ക​ളെയാോ, അ​സം​ഘ​ടി​ത​രാ​യ തെ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​ന​ത്തെ​പ്പ​റ്റി​യോ പ​റ​യു​ന്നി​ല്ലെ​ന്നു സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം ബൃ​ന്ദ കാ​രാ​ട്ട് ആ​രോ​പി​ച്ചു.

എ​ൽ​ഡി​എ​ഫ് നെ​ന്മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. രാ​ജ്യ​ത്ത് നാ​ലു​ല​ക്ഷം ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത​പ്പോ​ൾ കോ​ടീ​ശ്വ​ര​ൻ​മാ​രു​ടെ 17 ല​ക്ഷം കോ​ടി​യാ​ണ് സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി​യ​ത്. രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യെ തൊ​ട്ട് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​വ​ർ​ത​ന്നെ ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കു​ക​യാ​ണെ​ന്നും ബൃ​ന്ദ കാ​രാ​ട്ട് പ​റ​ഞ്ഞു.
മി​ക​ച്ച ന​ട​നാ​യ ഒ​രു സ്ഥാ​നാ​ർ​ഥി ക്രി​സ്ത്യ​ൻ പ​ള്ളി​യി​ലേ​ക്ക് കി​രീ​ട​വു​മാ​യി എ​ത്തി.
ഛത്തീസ്ഗഡിലും മ​ണി​പ്പുരി​ലും പ​ള്ളി​ക​ൾ ത​ക​ർ​ത്ത​പ്പോ​ൾ ഈ ​മ​ഹാ​ൻ എ​വി​ടെ​യാ​യി​രു​ന്നു. മ​നു​സ്മൃ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ജെ​പി മ​ത​ത്തെ രാ​ഷ്ട്രീ​യ ഉ​പ​ക​ര​ണ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യം സാ​മൂ​ഹി​ക​യ​നീ​തി​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള​ത​ല്ല. രാ​ജ്യ​ത്തെ​ല്ലാം സ്വ​കാ​ര്യ​വ​ത്ക​രി​ക്ക​ലാ​ണ് ബി​ജെ​പി​യു​ടെ ന​യം. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ സം​വ​ര​ണ​മി​ല്ല. ഏ​റെ താ​മ​സി​യാ​തെ പൊ​തു​മേ​ഖ​ല​യി​ൽ ജോ​ലി​യും സം​വ​ര​ണ​വും ഇ​ല്ലാ​താ​കു​മെ​ന്നും ബൃ​ന്ദ കാ​രാ​ട്ട് പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് നെ​ന്മ​ണി​ക്ക​ര, പാ​ലി​യേ​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​ക​ൾ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ സി​പി​എം നെ​ന്മ​ണി​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​ആ​ർ. സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ, കെ.​പി. രാ​ജേ​ന്ദ്ര​ൻ, പി.​കെ. ശേ​ഖ​ര​ൻ, ഫ്രെ​ഡി കെ.​താ​ഴ​ത്ത്, കെ.​എ. സു​രേ​ഷ്, ഷീ​ല മ​നോ​ഹ​ര​ൻ, പി.​ആ​ർ. സു​രേ​ഷ്, കെ.​വി. മ​ണി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.