ഗുരുവായൂര്‌ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന് വി​വാ​ഹത്തി​ര​ക്കേ​റും
Sunday, April 21, 2024 6:11 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന് വി​വാ​ഹ​ത്തി​നും ദ​ർ​ശ​ന​ത്തി​നും തി​ര​ക്കേ​റും. ഇ​ന്ന​ലെ ഉ​ച്ച​വ​രെ 235 വി​വാ​ഹ​ങ്ങ​ൾ ശീ​ട്ടാ​ക്കി.

ഇ​ന്ന് നേ​രി​ട്ടെ​ത്തി ശീ​ട്ടാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ 250 ഓ​ളം വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ദേ​വ​സ്വം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രേ​സ​മ​യം അ​ഞ്ച് വി​വാ​ഹ​മ​ണ്ഡ​പ​ങ്ങ​ളി​ൽ വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കും. ഇ​തി​നാ​യി ഒ​രു താ​ത്കാ​ലി​ക മ​ണ്ഡ​പം കൂ​ടു​ത​ലാ​യി ക്ഷേ​ത്ര​ത്തി​നു​മു​ന്നി​ൽ ഏ​ർ​പ്പെ​ടു​ത്തും.

വി​വാ​ഹ പാ​ർ​ട്ടി​ക്കാ​ർ​ക്ക് മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പം പ്ര​ത്യേ​കം സൗ​ക​ര്യ​മൊ​രു​ക്കി. അ​വി​ടെ​നി​ന്ന് ടോ​ക്ക​ൺ ന​ൽ​കി മ​ണ്ഡ​പ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കും. കി​ഴ​ക്കേ​ന​ട​യി​ൽ വ​ൺ​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രെ നേ​രി​ട്ട് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കും. കി​ഴ​ക്കേ ന​ട​യി​ൽ ദീ​പ​സ്തം​ഭ​ത്തി​ന് മു​ന്നി​ൽ കൂ​ടു​ത​ൽ​സ​മ​യം ഭ​ക്ത​രെ നി​ൽ​ക്കു​ന്ന​തി​ന് അ​നു​വ​ദി​ക്കി​ല്ല.

പോ​ലീ​സ്, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ കൂ​ടു​ത​ലാ​യി നി​യോ​ഗി​ക്കും. ഗു​രു​വാ​യൂ​രി​ലെ ലോ​ഡ്ജു​ക​ൾ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ത​ന്നെ നി​റ​ഞ്ഞു. പ​ല​ര്‌​ക്കും മു​റി ല​ഭി​ച്ചി​ല്ല.