മ​ദ്യ​ക്കു​പ്പി​ക​ൾ വ​ലി​ച്ചെ​റി​യു​ന്നു; ചി​ല്ലു​ക​ൾ നി​റ​ഞ്ഞ് പു​ഴ​യോ​രം
Thursday, June 8, 2023 1:15 AM IST
മേ​ലൂ​ർ: സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ മ​ദ്യ​ക്കു​പ്പി​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​ത്തു​ട​ർ​ന്നു ചി​ല്ലു​ക​ൾ നി​റ​ഞ്ഞു പു​ഴ​യോ​രം. മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് പ്ര​ധാ​ന ത​ട​യ​ണ​ക​ളാ​യ കൊ​ന്പ​ൻ​പ്പാ​റ, ത​ട്ടു​പ്പാ​റ, ക​ല​വ​റ​ക്ക​ട​വ് ചെ​ക്ക് ഡാം ​പ​രി​സ​ര​ങ്ങ​ളി​ലാ​ണു കു​പ്പി​ച്ചി​ല്ലു​ക​ൾ നി​റ​ഞ്ഞ​ത്. ബി​യ​ർ കു​പ്പി​ക​ളാ​ണു കൂ​ടു​ത​ൽ. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു പൂ​ലാ​നി കൊ​ന്പ​ൻ​പ്പാ​റ ത​ട​യ​ണ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മ​ദ്യ​കു​പ്പി​ക​ളും പൊ​ട്ടി​യ ചീ​ളു​ക​ളും നീ​ക്കം ചെ​യ്തി​രു​ന്നു.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വി​ജ​ന​മാ​യ പു​ഴ​യോ​രം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ കൈ​യി​ലാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മൂ​ന്നു ത​ട​യ​ണ​യി​ലേ​ക്കും വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ കു​ളി​ക്കാ​നും, ഒ​ഴി​വു സ​മ​യം ചി​ല​വി​ടു​വാ​നു​മാ​യി എ​ത്താ​റു​ണ്ട്. അ​ടു​ത്തി​ടെ ത​ട​യ​ണ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ ഒ​രു യു​വാ​വി​ന്‍റെ കാ​ലി​ൽ ചി​ല്ലു ത​റ​ച്ചെ​ന്നും പ​റ​യു​ന്നു. സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.