കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പു​തി​യ കാ​ൽ​വ​യ്പു​മാ​യി പൊ​ലി​മ പു​തു​ക്കാ​ട് പ​ദ്ധ​തി​ക്കു തു​ട​ക്ക​ം
Friday, September 23, 2022 12:53 AM IST
ത​ലോ​ർ: ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ന​രം​ഗ​ത്ത് സ്വ​യം​പ​ര്യാ​പ്ത​ത എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പൊ​ലി​മ പു​തു​ക്കാ​ട് പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ വ​ഴി നാ​ൽ​പ്പ​തി​നാ​യി​രം സ്ത്രീ​ക​ളെ കൃ​ഷി​യി​ലേ​യ്ക്കു കൊ​ണ്ടു​വ​രാ​നാ​ണ് പ​ദ്ധ​തി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, കു​ടും​ബ​ശ്രീ, കാ​ർ​ഷി​ക വി​ക​സ​ന - കാ​ർ​ഷി​ക ക്ഷേ​മ വ​കു​പ്പ്, തൊ​ഴി​ലു​റ​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ഷ​ര​ഹി​ത ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന​താ​ണു പ​ദ്ധ​തി. പൊ​ലി​മ പു​തു​ക്കാ​ടി​ന്‍റെ കാ​ർ​ഷി​ക വി​ജ്ഞാ​ന ശി​ല്പ​ശാ​ല കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മ​ണ്ണ് പ​രി​ശോ​ധ​ന കേ​ന്ദ്രം കൃ​ഷി ഓ​ഫീ​സ​റാ​യ എ​സ്. സു​ജി​ത് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഇ.​കെ. അ​നൂ​പ്, ടി.​എ​സ്. ബൈ​ജു, കെ.​എം. ബാ​ബു​രാ​ജ്, അ​ജി​ത സു​ധാ​ക​ര​ൻ, എ​ൻ. മ​നോ​ജ്, അ​ശ്വ​തി വി​ബി, സൈ​മ​ണ്‍ ന​ന്പാ​ട​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​എ​സ്. പ്രി​ൻ​സ്, സ​രി​ത രാ​ജേ​ഷ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. സ്വ​പ്ന, കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഐ.​സി. നി​ർ​മ​ൽ കു​മാ​ർ, കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബി​ഡി​ഒ പി.​ആ​ർ. അ​ജ​യ്ഘോ​ഷ് തുടങ്ങിയവ​ർ പ​ങ്കെ​ടു​ത്തു.