സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ
Saturday, April 20, 2024 3:03 AM IST
അ​ടി​മാ​ലി: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. മൂ​ന്നാ​ർ, രാ​ജ​മ​ല, വ​ട്ട​വ​ട ഉ​ൾ​പ്പെടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ളെ കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ടു​ക്കി​യു​ടെ മ​ല​യോ​ര ടൂ​റി​സ​ത്തെ മ​റ്റു സ്ഥ​ല​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി അ​ടി​മാ​ലി​യെ ടൂ​റി​സം ഇ​ട​ത്താ​വ​ള​മാ​ക്കു​മെ​ന്ന് സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു.

പ​ത്താം​മൈ​ലി​ൽ ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ കെ.​ കു​മാ​ർ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഡി​ജെഎ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​തീ​ഷ് പ്ര​ഭ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ങ്കു​ളം, പ​ള്ളി​വാ​സ​ൽ, ബൈ​സ​ണ്‍​വാ​ലി, വെ​ള്ള​ത്തൂ​വ​ൽ, എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി അ​ടി​മാ​ലി​യി​ൽ സ​മാ​പി​ച്ചു.