നേ​ര്യ​മം​ഗ​ല​ത്തി​ന്‍റെ മ​നംനി​റ​ഞ്ഞ് ജോ​യ്സ്
Saturday, April 20, 2024 3:03 AM IST
തൊ​ടു​പു​ഴ: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്​സ് ജോ​ർ​ജ് കോ​ത​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. രാ​വി​ലെ ആ​വോ​ലി​ച്ചാ​ലി​ൽ ആ​രം​ഭി​ച്ച പ​ര്യ​ട​നം സി​പി​ഐ സം​സ്ഥാ​ന സ​മി​തി അം​ഗം ഇ.​കെ. ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ത്യു, ആ​ർ. അ​നി​ൽ​കു​മാ​ർ, ജോ​യി ഏബ്ര​ഹാം, ഷാ​ജി മു​ഹ​മ്മ​ദ്, എ.​എ. അ​ൻ​ഷാ​ദ്, പി.​ടി. ബെ​ന്നി, അ​ഡ്വ. പോ​ൾ മു​ണ്ട​യ്ക്ക​ൽ, മ​നോ​ജ് ഗോ​പി, തോ​മ​സ് തോ​ന്പ്ര​യി​ൽ, ടി.​പി. ത​ന്പാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നേ​ര്യ​മം​ഗ​ലം ടൗ​ണി​ലെ​ത്തി​യ ജോ​യ്​സ് ജോ​ർ​ജി​നെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റുക​ണ​ക്കി​നാ​ളു​ക​ൾ കാ​ർ​ഷി​ക​വി​ള​ക​ൾ, പൂ​ക്ക​ൾ തു​ട​ങ്ങി​യ​വ ന​ൽ​കി സ്വീ​ക​രി​ച്ചു. തു​ട​ർ​ന്നു കോ​ള​നി, ചെ​ന്പ​ൻ​കു​ഴി, നീ​ണ്ട​പാ​റ, ത​ല​ക്കോ​ട് ക​വ​ല, പു​ത്ത​ൻ കു​രി​ശ്, ഉൗ​ന്നു​ക​ൽ, ക​വ​ള​ങ്ങാ​ട്, നെ​ല്ലി​മ​റ്റം, വാ​ളാ​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.

ഇ​ന്ന് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാംഘ​ട്ട പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ ഞാ​റ​ക്കാ​ടുനി​ന്നു തു​ട​ങ്ങു​ന്ന പ​ര്യ​ട​നം സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ്. സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ​തു​ട​ർ​ന്നു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി കു​ള​പ്പു​റ​ത്തു സ​മാ​പി​യ്ക്കും. തു​ട​ർ​ന്ന് ആ​യ​വ​ന, മാ​റാ​ടി, വാ​ള​കം, പാ​യി​പ്ര എ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി പ​ള്ളി​ച്ചി​റ​ങ്ങ​ര​യി​ൽ സ​മാ​പി​ക്കും.