തുമ്പോളി സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധവാരാചരണം
1280561
Friday, March 24, 2023 10:48 PM IST
ആലപ്പുഴ: തുമ്പോളി സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധവാരാചരണം ഏപ്രിൽ രണ്ടു മുതൽ ഒമ്പതുവരെ. രണ്ടിന് ഓശാന ഞായർ രാവിലെ ആറിനു കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം. ദിവ്യബലി. വൈകുന്നേരം 4.30ന് കുരിശിന്റെ വഴി, ദിവ്യബലി.
മൂന്നിന് രാവിലെ 6.30 ന് ദിവ്യബലി. വൈകുന്നേരം 4.30ന് കുരിശിന്റെ വഴി, ദിവ്യബലി. നാലിനു മൂന്നിനു രാവിലെ 6.30ന് ദിവ്യബലി, വൈകുന്നേരം 4.30ന് കുരിശിന്റെ വഴി, ദിവ്യബലി. അഞ്ചിനു രാവിലെ 6.30ന് ദിവ്യബലി. വൈകുന്നേരം 4.30ന് കുരിശിന്റെ വഴി, ദിവ്യബലി. ആറിനു വൈകുന്നേരം 5.30ന് തിരുവത്താഴപൂജ, പാദക്ഷാളനം, പ്രസംഗം-ഫാ. പോൾ ജെ. അറയ്ക്കൽ.
ദിവ്യകാരുണ്യപ്രദക്ഷിണം (രാത്രി 12 മുതൽ) ഏഴിന് ദുഃഖവെള്ളി രാവിലെ ആറു മുതൽ 12 വരെ ആരാധന. ഉച്ചകഴിഞ്ഞ് 3.30ന് ദൈവവചനപ്രഘോഷണം, പീഡാനുഭവ പ്രസംഗം- ഫാ. ജോഷി ഐഎംഎസ്. പീഡാസഹനാനുസ്മരണം, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണം. കുരിശിന്റെ വഴി.
കുരിശിന്റെ വഴി, പ്രസംഗം - മോൺ. ജോയ് പുത്തൻവീട്ടിൽ. നഗരികാണിക്കൽ. രാത്രി 12ന് കബറടക്കം. എട്ടിനു രാത്രി ഒമ്പതിനു തീ, തിരി, വെള്ളം വെഞ്ചരിപ്പ്. പെസഹ പ്രഘോഷണം, ജ്ഞാനസ്നാന വ്രത നവീകരണം.
ആഘോഷമായ ഉയിർപ്പ് ബലി, പ്രദക്ഷിണം. പ്രസംഗം-ഫാ. ജോൺസൺ പുത്തൻവീട്ടിൽ. ഒമ്പതിന് ഉയിർപ്പു ഞായർ രാവിലെ എട്ടിനു ദിവ്യബലി.