ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ല്‍ ‘മെ​ലാ​ഞ്ച് 2022'ന് ​തി​രി​തെ​ളി​ഞ്ഞു
Wednesday, November 30, 2022 10:00 PM IST
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് കമ്യൂണി​ക്കേ​ഷ​ന്‍ വി​ശ്വ​സാ​ഹോ​ദ​ര്യം എ​ന്ന പ്ര​മേ​യ​വു​മാ​യി ന​ട​ത്തു​ന്ന മീ​ഡി​യ ഫെ​സ്റ്റ് മെ​ലാ​ഞ്ച് 2022ന് ​തി​രി​തെ​ളി​ഞ്ഞു. സി​നി​മ സം​വി​ധാ​യ​ക​നും ന​ട​നും അ​വ​താ​ര​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
മീ​ഡി​യ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ.​ആ​ന്‍റണി എ​ത്ത​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ.​ ജോ​സ​ഫ് പാ​റ​യ്ക്ക​ല്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. 2004 മു​ത​ല്‍ കോ​ള​ജി​ല്‍നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി മീ​ഡി​യരം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ​ത്തു പൂ​ര്‍​വവി​ദ്യാ​ര്‍​ഥി​ക​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. മു​നിസി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ന്ധ്യ മ​നോ​ജ്, കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ തോ​മ​സ് ജോ​സ​ഫ്, മെ​ലാ​ഞ്ച് ചീ​ഫ് കോ​-ഓർഡി​നേ​റ്റ​ര്‍ സ​ജി ലൂ​ക്കോ​സ്, സ്റ്റു​ഡ​ന്‍റ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ഗോ​കു​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ലേ​ഷ് കു​ര്യ​ന്‍, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ഫാ.​ റോ​ണി ക​ര​ക്കാ​ട്ട് ക​പ്പൂ​ച്ചി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ആ​ശ​യ​വി​നി​മ​യ വ്യ​വ​സാ​യ​ത്തി​ന്‍റെയും ഭൂ​ത, വ​ര്‍​ത്ത​മാ​ന, ഭാ​വികാ​ല​ങ്ങ​ളാ​ണ് എ​ക്‌​സി​ബി​ഷ​നു​ക​ളി​ലൂ​ടെ​യും ഇ​ന്‍​സ്റ്റ​ലേ​ഷ​നു​ക​ളി​ലൂ​ടെ​യും ക്രി​യാ​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ര്‍​ജെ, വി​ജെ ഹ​ണ്ട്, ഡി​ബേ​റ്റ്, ലോ​ഗോ ഡി​സൈ​നിം​ഗ്, മോ​ഷ​ന്‍ ഗ്രാ​ഫി​ക്‌​സ്, അ​നി​മേ​ഷ​ന്‍ ഷോ​ര്‍​ട്ട് ഫി​ലിം തു​ട​ങ്ങി​യ മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണ് ആ​ദ്യ​ദി​വ​സം ന​ട​ന്ന​ത്. വൈ​കു​ന്നേ​രം കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ട​ക​വും ഡാ​ന്‍​സും അ​വ​ത​രി​പ്പി​ച്ചു.
ഫേ​സ് പെ​യി​ന്‍റിംഗ്, ഓ​ണ്‍​ലൈ​ന്‍ ഗെ​യിം​സ്, ട്ര​ഷ​ര്‍ ഹ​ണ്ട്, റീ​ല്‍ മേ​ക്കിം​ഗ്്, സ്‌​പോ​ട്ട് ഡ​ബിം​ഗ്, ഫോ​ട്ടോ​ഗ്ര​ഫി, സ്‌​പോ​ട്ട് കൊ​റി​യോ​ഗ്ര​ഫി, കോ​സ്‌​പ്ലേ എ​ന്നീ മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണ് ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന് ന​ട​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഫാ​ഷ​ന്‍ ഷോ​യും മ്യൂ​സി​ക് ബാ​ന്‍​ഡും അ​ര​ങ്ങേ​റും.