ഭി​ന്ന​ശേ​ഷി​ക്കാ​ര​നായ കുട്ടിയെ ഷാൾ അണിയിച്ച് പ്രി​യ​ങ്ക
Sunday, April 21, 2024 4:46 AM IST
പ​ത്ത​നം​തി​ട്ട: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ട്ടി​യെ ഷാ​ൾ അ​ണി​യി​ച്ച് പ്രി​യ​ങ്ക ഗാ​ന്ധി. ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ട്ടി​യെ ഷാ​ൾ അ​ണി​യി​ച്ച​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ആ​ന്‍റ​ണി​യെ വീ​ൽ​ചെ​യ​റി​ലെ​ത്തി മാ​താ​വ് നീ​തു​വാ​ണ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​ച്ച​ത്. പ്രി​യ​ങ്കാ ഗാ​ന്ധി​യെ കാ​ണ​ണ​മെ​ന്ന മ​ക​ന്‍റെ ആ​ഗ്ര​ഹ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. തി​ര​ക്കു കാ​ര​ണം പ്രി​യ​ങ്ക​യെ കാ​ണാ​നാ​കി​ല്ലെ​ന്നു ക​ണ്ട​തോ​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വീ​ൽ ചെ​യ​ർ ഉ​യ​ർ​ത്തി.​ഇ​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട പ്രി​യ​ങ്കാ ഗാ​ന്ധി ആ​ന്‍റ​ണി​യെ വേ​ദി​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​സം​ഗം ഏ​താ​നും മി​നി​ട്ട് നി​ർ​ത്തി​യ​ശേ​ഷം ആ​ന്‍റ​ണി​യെ വേ​ദി​യി​ലേ​ക്കു പ്രി​യ​ങ്ക ത​ന്നെ സ്വീ​ക​രി​ച്ചു. അ​വ​രു​ടെ​യ​ടു​ത്തേ​ക്ക് ചെ​ന്ന് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷം ആ​ശ്വ​സി​പ്പി​ച്ച് കൈ​യി​ലി​രു​ന്ന ഷാ​ൾ അ​ണി​യി​ക്ക​യും ചെ​യ്തു. ആ​ന്‍റ​ണി​യു​ടെ അ​മ്മ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സെ​റി​ബ്ര​ൽ പ​ൾ​സി​യും അ​പ​സ്മാ​ര​വു​മു​ള്ള മ​ക​ൻ ആ​ന്‍റ​ണി മാ​താ​വ് നീ​തു​വി​ന്‍റെ മാ​ത്രം സം​ര​ക്ഷ​ണ​യി​ലാ​ണ്. ന​ട്ടെ​ല്ല് നി​വ​രാ​ത്ത​തി​നാ​ൽ വീ​ൽ​ചെ​യ​റി​ലാ​ണ് ക​ഴി​യു​ന്ന​ത്.