അ​നി​ൽ ആ​ന്‍റ​ണി മ​ല്ല​പ്പ​ള്ളി​യി​ലും അ​യി​രൂ​രി​ലും പ​ര്യ​ട​നം ന​ട​ത്തി
Sunday, April 21, 2024 3:58 AM IST
മ​ല്ല​പ്പ​ള്ളി: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ.​ ആ​ന്‍റ​ണി ഇ​ന്ന​ലെ മ​ല്ല​പ്പ​ള്ളി, അ​യി​രൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. മ​ല്ല​പ്പ​ള്ളി​യി​ലെ പാ​ടി​മ​ണ്ണി​ൽ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം വാ​യ്പൂ​ര്, കോ​ട്ടാ​ങ്ങ​ൽ, ചു​ങ്ക​പ്പാ​റ, പെ​രു​ന്പെ​ട്ടി, വൃ​ന്ദാ​വ​നം, എ​ഴു​മ​റ്റൂ​ർ, ത​ടി​യൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ അ​യി​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ്ര​വേ​ശി​ച്ചു.

അ​യി​രൂ​ർ മ​ണ്ഡ​ല​ത​ല പ​ര്യ​ട​നം ബി​ജെ​പി ദേ​ശീ​യ സ​മി​തി​യം​ഗം വി​ക്ട​ർ ടി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​നു എ​സ്. പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​യി​രൂ​ർ, ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം പ​ര്യ​ട​നം റാ​ന്നി അ​ങ്ങാ​ടി​യി​ലാ​ണ് സ​മാ​പി​ച്ച​ത്.