ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​തി​നി​ധി​യോ​ഗം ന​ട​ന്നു
Sunday, April 21, 2024 7:23 AM IST
ക​ണ്ണൂ​ർ: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ അ​ല്മാ​യ സം​ഘ​ട​ന​യാ​യ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​നി​ധി​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ക​ണ്ണൂ​ർ ബ​റു​മ​റി​യം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​മ്പ​ട​ത്തു​മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​തി​രൂ​പ​ത ചാ​പ്ലെ​യി​ൻ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ആ​മു​ഖ​സ​ന്ദേ​ശം ന​ല്കി. മ​ല​ബാ​ർ റീ​ജ​ണ​ൽ ചാ​പ്ലെ​യി​ൻ ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​യി​ക​ഗം​ര​ത്ത് മി​ക​വു തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ബേ​ബി മു​ള​വേ​ലി​പ്പു​റ​ത്ത്, ജോ​ൺ തെ​രു​വ​ത്ത്, ജോ​സ് ക​ണി​യാ​പ​റ​മ്പി​ൽ, ഷി​ജു കൂ​റാ​ന​യി​ൽ, ടോം ​ക​രി​കു​ളം, ബി​നു ചെ​ങ്ങ​ളം, എം.​സി. കു​ര്യാ​ക്കോ​സ്, സാ​ബു ക​രി​ശേ​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​സി​സി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.