തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം അ​വ​ധി ന​ൽക​ണം
Sunday, April 21, 2024 7:23 AM IST
ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യ ഏ​പ്രി​ല്‍ 26ന് ​സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ലോ, വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ലോ, വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ലോ, മ​റ്റെ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ലോ ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​തും ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​ന​ര്‍​ഹ​ത​യു​ള്ള ആ​ളു​ക​ള്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ത​ന​ത്തോ​ട് കൂ​ടി​യു​ള്ള അ​വ​ധി തൊ​ഴി​ലു​ട​മ ന​ല്ക​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

സ്വ​ന്തം ജി​ല്ല​യ്ക്ക് പു​റ​ത്ത് ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് ബ​ന്ധ​പ്പെ​ട്ട വോ​ട്ടെ​ടു​പ്പ് ദി​വ​സം വോ​ട്ട് ചെ​യ്യു​ന്ന​തി​ന് തൊ​ഴി​ലു​ട​മ പ്ര​ത്യേ​ക വേ​ത​ന​ത്തോ​ടു​കൂ​ടി അ​നു​മ​തി ന​ല്കേ​ണ്ട​താ​ണ്.

കൂ​ടാ​തെ ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ത്തി​ലെ കേ​ര​ള​ത്തി​ല്‍ താ​മ​സി​ക്കു​ന്ന വോ​ട്ട​ര്‍​മാ​ര്‍​ക്ക് അ​വ​രു​ടെ സം​സ്ഥാ​ന​ത്തെ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് വേ​ത​ന​ത്തോ​ട് കൂ​ടി​യ അ​വ​ധി തൊ​ഴി​ലു​ട​മ​ക​ള്‍ ന​ല്ക​ണം. ഈ ​ഉ​ത്ത​ര​വ് ഐ​ടി മേ​ഖ​ല, പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ സ്വ​കാ​ര്യ സ്ഥാ​പ​നങ്ങ​ള്‍​ക്കും ബാ​ധ​ക​മാ​യി​രി​ക്കും.