ലോക്സഭ തെരഞ്ഞെടുപ്പ്: സ്വീ​പ് ബൈ​ക്ക് റാ​ലി ന​ട​ത്തി
Sunday, April 21, 2024 7:22 AM IST
ക​ണ്ണൂ​ർ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സ്വീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബൈ​ക്ക് റാ​ലി ന​ട​ത്തി. ജി​ല്ലാ ക​ള​ക്‌ട​ർ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, പോ​ലീ​സ് ഒ​ബ്‌​സ​ര്‍​വ​ര്‍ സ​ന്തോ​ഷ് സിം​ഗ് ഗൗ​ര്‍, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​ജി​ത്ത് കു​മാ​ര്‍, അ​സി. ക​ള​ക്‌​ട​ര്‍ അ​നൂ​പ് ഗാ​ര്‍​ഗ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലൂ​ടെ ബൈ​ക്ക് റാ​ലി ന​ട​ത്തി​യ​ത്. വോ​ട്ട​റാ​യ​തി​ല്‍ അ​ഭി​മാ​നി​ക്കു​ക, വോ​ട്ട് ചെ​യ്യാ​ന്‍ ത​യാ​റാ​കു​ക, ഒ​രു വോ​ട്ടും പാ​ഴാ​ക്ക​രു​ത്, എ​ന്‍റെ വോ​ട്ട് എ​ന്‍റെ ഭാ​വി തു​ട​ങ്ങി​യ പ്ല​ക്കാ​ര്‍​ഡു​ക​ള്‍ ഉ​യ​ര്‍​ത്തി​യാ​യി​രു​ന്നു ബൈ​ക്ക് റാ​ലി.

ക​ള​ക്‌​ട​റേ​റ്റ് പ​രി​സ​ര​ത്ത് പൊ​തു​നി​രീ​ക്ഷ​ക​ന്‍ മാ​ന്‍​വേ​ന്ദ്ര പ്ര​താ​പ് സിം​ഗ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. റാ​ലി സ്റ്റേ​ഡി​യം കോ​ര്‍​ണ​ര്‍, പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്, ബ​ർ​ണ​ശേ​രി, എ​ന്നി​വി​ട​ങ്ങി​ല്‍ പ​ര്യ​ട​നം ന​ട​ത്തി പ​യ്യാ​മ്പ​ലം ബീ​ച്ചി​ല്‍ സ​മാ​പി​ച്ചു.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് ബൈ​ക്ക് റാ​ലി​യി​ല്‍ അ​ണി​നി​ര​ന്ന​ത്. ച​ട​ങ്ങി​ല്‍ എ​ക്‌​സ​പെ​ന്‍​ഡി​ച്ച​ര്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ ആ​രു​ഷി ശ​ര്‍​മ പ​ങ്കെ​ടു​ത്തു.