പെരുമ്പടവ്: കണ്ണൂർ ലോക്സഭ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം രാഷ്്ട്രീയ വിശദീകരണ ജാഥ നടത്തി. പെരുമ്പടവിൽ ഡിസിസി ജനറൽ സെക്രട്ടറി എ.ഡി. സാബൂസ് ഉദ്ഘാടനം ചെയ്തു. പി.കെ. ഉനൈസ് മുഖ്യപ്രഭാഷണം നടത്തി. കൃഷ്ണൻ കൂലേരി, സജി ഓതറ, ജോസഫ് ഉഴുന്ന്പാറ, ക്ലീറ്റസ് ജോസ്, ജയകുമാർ തലവിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജാഥ പെരുമ്പടവ്, തലവിൽ, അതിരുകുന്ന്, വിമലശേരി, എരുവാട്ടി, മണിക്കൽ, കട്ടയാൽ, കുറ്റിപ്പുഴ, തടിക്കടവ്, കുട്ടിക്കരി, മീമ്പറ്റി, ഉടുംബചീത്ത, കരുവേടക്കുണ്ട് എന്നീ സ്ഥലങ്ങളിലൂടെ വായാട്ടുപറമ്പ് കവലയിൽ സമാപിച്ചു. സമാപന സമ്മേളനം ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മാത്യു ചാണക്കാട്ടിൽ, മുസ്തഫ പാറയിൽ എന്നിവർ പ്രസംഗിച്ചു.