വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാറ്റി
Sunday, April 21, 2024 7:22 AM IST
ക​ണ്ണൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സ​പ്ലി​മെ​ന്‍റ​റി റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ന​ട​ത്തി​യ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ 11 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്തു. റി​സ​ര്‍​വു​ക​ളാ​യാ​ണ് ഈ ​യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ക.

ഇ​തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്‌​ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ന്നാം​ഘ​ട്ട സ​പ്ലി​മെ​ന്‍റ​റി റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്നു.

11 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും എ​ആ​ര്‍​ഒ​മാ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഒ​ന്നാം​ഘ​ട്ട സ​പ്ലി​മെ​ന്‍റ​റി റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ന​ട​ത്തി​യ​ത്. 142 ബാ​ല​റ്റ് യൂ​ണി​റ്റ്, 74 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ്, 73 വി​വി പാ​റ്റ് എ​ന്നി​വ​യാ​ണ് സ​പ്ലി​മെ​ന്‍റ​റി റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ചെ​യ്ത​ത്.

ഇ​വി​എം ക​മ്മീ​ഷ​നിം​ഗ് സ​മ​യ​ത്ത് റി​സ​ര്‍​വി​ല്‍ നി​ന്നും പ​ക​ര​മാ​യി എ​ടു​ത്ത യ​ന്ത്ര​ങ്ങ​ള്‍​ക്ക് ആ​നു​പാ​തി​ക​മാ​യാ​ണ് യ​ന്ത്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ച​ത്. ക​ണ്ണൂ​ര്‍ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്ത വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട സ​പ്ലി​മെ​ന്‍റ​റി റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്നു.

പൊ​തു​നി​രീ​ക്ഷ​ക​ന്‍ മാ​ന്‍​വേ​ന്ദ്ര പ്ര​താ​പ് സിം​ഗ്, ചെ​ല​വ് നി​രീ​ക്ഷ​ക ആ​രു​ഷി ശ​ര്‍​മ, പോ​ലീ​സ് നി​രീ​ക്ഷ​ക​ന്‍ സ​ന്തോ​ഷ് സിം​ഗ് ഗൗ​ര്‍, ക​ണ്ണൂ​ര്‍ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്‌​ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ര​ണ്ടാം ഘ​ട്ട സ​പ്ലി​മെ​ന്‍റ​റി റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ന​ട​ന്ന​ത്.