അ​വ​ശ്യ സ​ർ​വീ​സ് പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗി​ന് തു​ട​ക്കം
Sunday, April 21, 2024 7:22 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ അ​വ​ശ്യ സ​ർ​വീ​സ് വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള (എ​വി​ഇ​എ​സ്) പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗി​ന് തു​ട​ക്ക​മാ​യി. നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ജ്ജ​മാ​ക്കി​യ പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് സെ​ന്‍റ​റു​ക​ളി​ല്‍ (പി​വി​സി) നേ​ര​ത്തെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​രാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​ത്.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ദ്യ​മാ​യി ഇ​ത്ത​വ​ണ പോ​സ്റ്റ​ല്‍ വോ​ട്ടി​ന് അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ഇ​രി​ക്കൂ​ര്‍- ശ്രീ​ക​ണ്ഠ​പു​രം എ​ച്ച്എ​സ്എ​സ്, ത​ളി​പ്പ​റ​മ്പ് -ടാ​ഗോ​ര്‍ വി​ദ്യാ നി​കേ​ത​ന്‍, അ​ഴീ​ക്കോ​ട്- കൃ​ഷ്ണ​മേ​നോ​ന്‍ വ​നി​താ കോ​ള​ജ്, ക​ണ്ണൂ​ര്‍-​ജി​വി​എ​ച്ച്എ​സ്എ​സ് ക​ണ്ണൂ​ര്‍, ധ​ര്‍​മ​ടം-​എ​സ്എ​ന്‍ ട്ര​സ്റ്റ് എ​ച്ച​എ​സ്എ​സ് തോ​ട്ട​ട, മ​ട്ട​ന്നൂ​ര്‍-​മ​ട്ട​ന്നൂ​ര്‍ എ​ച്ച​എ​സ്എ​സ്, പേ​രാ​വൂ​ര്‍-​സെ​ന്‍റ് ജോ​സ​ഫ് എ​ച്ച​എ​സ്എ​സ് തു​ണ്ടി​യി​ല്‍ എ​ന്നി​വ​യാ​ണ് വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍. വ​ട​ക​ര ലോ​ക്‌​സ​ഭാ മ​ണ്ഡ​ല പ​രി​ധി​യി​ലു​ള്ള ത​ല​ശേ​രി, കൂ​ത്തു​പ​റ​മ്പ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും പി​വി​സി ആ​രം​ഭി​ച്ചു.

ത​ല​ശേ​രി-​ഗ​വ. ബ്ര​ണ്ണ​ന്‍ കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍, കൂ​ത്തു​പ​റ​മ്പ്- നി​ര്‍​മ​ല​ഗി​രി കോ​ള​ജ് എ​ന്നി​വ​യാ​ണ് കേ​ന്ദ്ര​ങ്ങ​ള്‍. കാ​സ​ർ​ഗോ​ഡ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പ​യ്യ​ന്നൂ​ര്‍, ക​ല്യാ​ശേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 21നാ​ണ് പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ക. തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് ദി​വ​സം ഈ ​കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം രാ​വി​ലെ ഒ​ൻ​പ​ത്മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ സെ​ന്‍റ​റി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം.