തി​രു​നാ​ളി​ന് തു​ട​ക്കം
Sunday, April 21, 2024 7:22 AM IST
ചെ​മ്പേ​രി: ലൂ​ർ​ദ് മാ​താ ഫൊ​റോ​ന പ​ള്ളി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ലു​ള്ള മ​ണ്ണം​കു​ണ്ട് സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദ​യു​ടെ ര​ണ്ടു​ദി​വ​സ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ ചെ​മ്പേ​രി ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ചെ​മ്പേ​രി മ​ണ്ണം​കു​ണ്ടി​ലെ ലാ​സ​ലെ​റ്റ് മ​രി​യ​ഭ​വ​ൻ സു​പ്പീ​രി​യ​ർ ഫാ. ​ബെ​ന്നി ത​ട​ത്തി​ക്കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് നെ​ടു​വാ​ലൂ​ർ പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ ഇ​ട​ത്തി​ന​ക​ത്ത് നേ​തൃ​ത്വം ന​ൽ​കും. രാ​ത്രി ഏ​ഴി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ക്കും. എ​ട്ടി​ന് വാ​ദ്യ​മേ​ള​ങ്ങ​ൾ​ക്കു​ശേ​ഷം ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും.