നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ്‌ നടത്തി
Sunday, April 21, 2024 7:22 AM IST
ത​ളി​പ്പ​റ​മ്പ്: ഡ്രീം ​പ്രോ​ജ​ക്ട് ക​ണ്ണൂ​രി​ന്‍റെ​യും ത​ളി​പ്പ​റ​മ്പ് സൈ​ക്കോ സോ​ഷ്യ​ൽ സ​ർ​വീ​സ് പ​ദ്ധ​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ "ആ​വേ​ശം ടു​കെ24' എ​ന്ന പേ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു.

ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ലൈ​ഫ് സ്കി​ൽ ട്രെ​യി​നിം​ഗ്, ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ത്തി. ക്യാ​മ്പ്‌ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​എ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ളി​പ്പ​റ​മ്പ് ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ഡോ. ​പി.​വി. പ്ര​ജി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സ​മീ​ർ ധ​ർ​മ​ടം ക്ലാ​സ് ന​യി​ച്ചു. മു​സ്ത​ഫ ഏ​ര്യം, കെ. ​സ​ജ​ന,ഡോ​ണ ജോ​ർ​ജ്, എം.​എം. സം​ഗീ​ത, തേ​ജ​സ്വി​നി ജി. ​രാ​ധ​ൻ, ഒ.​കെ. അ​ഖി​ല, മി​ന്നു സെ​ബാ​സ്റ്റ്യ​ൻ, കെ.​എ​സ്. ബി​ൻ​സി, എ​ൻ. അ​മൃ​ത, കെ. ​സു​ര​ജ, കെ.​സി. അ​മ്പി​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.