കാ​ർ സ്കൂ​ട്ട​റി​ൽ ത​ട്ടി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി
Sunday, February 5, 2023 12:42 AM IST
പ​ഴ​യ​ങ്ങാ​ടി: കാ​ർ സ്കൂ​ട്ട​റി​ൽ ത​ട്ടി സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. വെ​ങ്ങ​ര സ്വ​ദേ​ശി നാ​രാ​യ​ണ (54)നാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ പ​ഴ​യ​ങ്ങാ​ടി-​പാ​പ്പി​നി​ശേ​രി കെ​എ​സ്ടി​പി റോ​ഡി​ൽ ചെ​റു​കു​ന്ന് പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ​മീ​പ​ത്തെ ഇ​ല​ട്രോ​ണി​ക്സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് നി​ന്ന​ത്. ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

അ​ലോ​ട്ട്മെ​ന്‍റ്
പ്ര​സി​ദ്ധീ​ക​രി​ച്ചു

ക​ണ്ണൂ​ർ: പ​റ​ശി​നി​ക്ക​ട​വ് എം​വി​ആ​ർ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച 2022-23 വ​ർ​ഷ​ത്തെ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (ആ​യു​ർ​വേ​ദം), ബി​ഫാം (ആ​യു​ർ​വേ​ദം) എ​ന്നീ കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രു​ടെ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട​മെ​ന്‍റ് www.lbscentre.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.
അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ വെ​ബ്സൈ​റ്റി​ൽ​നി​ന്നും പ്രി​ന്‍റെ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ട്ടി​ന​കം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2560363.