മ​ട്ട​ന്നൂ​രി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി
Thursday, January 26, 2023 12:40 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ടൗ​ണി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും ഹോ​ട്ട​ലു​ക​ളി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന‌​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി. വാ​യാ​ന്തോ​ടി​ലെ മ​ദീ​ന ടീ​സ്റ്റാ​ളി​ൽ​നി​ന്നും പ​ഴ​ശി​രാ​ജ എ​ൻ​എ​സ്എ​സ് കോ​ള​ജ് റോ​ഡി​ലെ ക​ഫേ​ലാ ലാ​മ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്നു​മാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി​യ​ത്. പ​ഴ​കി​യ ചി​ക്ക​ൻ, ബീ​ഫ്, ച​പ്പാ​ത്തി, മ​ട്ട​ൻ, എ​ണ്ണ​ക്ക​ടി​ക​ൾ, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഗ്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ട്ട​ന്നൂ​ർ വാ​യാ​ന്തോ​ട്, നെ​ല്ലൂ​ന്നി, കോ​ള​ജ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ട്ട് ഹോ​ട്ട​ലു​ക​ളി​ൽ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​അ​ബ്ദു​ൾ റ​ഫീ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​ഴ​കി​യ ഭ​ക്ഷ​ണം ക​ണ്ടെ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു. സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​ഷി​ജോ​യ് കു​മാ​ർ, ഒ.​കെ. ശ്യാം ​കൃ​ഷ്ണ​ൻ, എം. ​ശ്രീ​ജി​ത്ത്, കെ. ​ശ്രു​തി എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.